അമേരിക്കന്‍ ഉപരോധത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍  

രാജ്യത്തെ ജനങ്ങളെ ലക്ഷ്യംവെച്ചാണ് അമേരിക്കന്‍ നടപടിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ശരീഫ്. ഐക്യരാഷ്ട്രസഭാ സുസ്ഥിര വികസന ഫോറത്തില്‍ സംസാരിക്കവേയാണ് ജവാദ് ശരീഫിന്റെ കുറ്റപ്പെടുത്തല്‍.

Update: 2019-07-18 02:45 GMT

അമേരിക്കന്‍ ഉപരോധത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍. രാജ്യത്തെ ജനങ്ങളെ ലക്ഷ്യംവെച്ചാണ് അമേരിക്കന്‍ നടപടിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ശരീഫ്. ഐക്യരാഷ്ട്രസഭാ സുസ്ഥിര വികസന ഫോറത്തില്‍ സംസാരിക്കവേയാണ് ജവാദ് ശരീഫിന്റെ കുറ്റപ്പെടുത്തല്‍. ഉപരോധത്തെ അതീരൂക്ഷമായ ഭാഷയിലാണ് ഇറാന്‍ കുറ്റപ്പെടുത്തിയത്.

ഇറാനെതിരായ ഉപരോധം നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യവെച്ചുള്ളതാണ്, ഇത് സാമ്പത്തിക ഭീകരതക്ക് തുല്യമാണ്, നിയമ വിരുദ്ധമായ ഈ ഉപരോധം ഇറാന്റേയും അയല്‍ രാജ്യങ്ങളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ജവാദ് ശരീഫ് പറഞ്ഞു.

ഉപരോധം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി, ഇറാന്‍ കറന്‍സി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്, കൂടാതെ മരുന്ന് പോലുള്ള സുപ്രധാന വസ്തുക്കൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇറാനികള്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും നേരി ടുകയാണ്, ഐക്യരാഷ്ട്ര സഭാ സുസ്ഥിര വികസന ഫോറത്തിലാണ് ജവാദ് ശരീഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Similar News