അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടന പരമ്പര; എട്ട് പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്‍റെ പലഭാഗങ്ങളിലുമായി സ്ഫോടനം പതിവാണ്

Update: 2019-07-20 05:44 GMT

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടന പരമ്പര. ഇന്നലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്‍റെ പലഭാഗങ്ങളിലുമായി സ്ഫോടനം പതിവാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. കാബൂള്‍ യൂണിവേഴ്സിറ്റിയുടെ തെക്ക് വശത്തുള്ള പ്രവേശന കവാടത്തിലായിരുന്നു സ്ഫോടനം. ക്യാംപസ് പരിസരത്ത് നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്നോ സംഭവത്തിന് പിന്നില്‍ ആരാണെന്നോ വ്യക്തമല്ല.

Advertising
Advertising

അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറയുന്നു. റിസേര്‍ച്ചിന്‍റെയും പ്രൊജക്ടിന്‍റെയും ഭാഗമായി ക്യാംപസില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. കാണ്ഡഹാറില്‍ പൊലീസ് ആസ്ഥാനത്ത് സ്ഫോടനം ഉണ്ടായി മണിക്കൂറുകള്‍ക്കകമാണ് യൂണിവേഴ്സിറ്റി ക്യാംപസിലും സ്ഫോടനം ഉണ്ടായത്. കാണ്ഡഹാറിലും കാര്‍ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ യു.എസി.ന്‍റെ നേതൃത്വത്തില്‍ താലിബാനുമായി ചര്‍ച്ച തുടരുകയാണ്. എന്നാല്‍ അതിനിടയിലും രാജ്യത്ത് സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

Tags:    

Similar News