മനുഷ്യന്‍ ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട്
1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി.
മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആല്‍ഡ്രിനുമാണ് ചരിത്രത്തിലേക്ക് കാലെടുത്തുവച്ചത്. 1969 ല്‍ ശീതയുദ്ധം കൊടുമ്പിരി കൊണ്ട കാലത്താണ് ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ച് നാസ ലോകത്തെ അമ്പരപ്പിച്ചത്.
1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത് നല്‍കുന്നുണ്ട്. ശാസ്തലോകത്തെ പോലും ഞെട്ടിച്ച് കൊണ്ട് ആദ്യ ചന്ദ്ര യാത്ര ലക്ഷ്യം കണ്ടു. ആംസ്‌ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും അങ്ങനെ ചരിത്ര പുരുഷന്‍മാരായി.
ഹ്യൂസ്റ്റണിലെ നാസ സ്‌പേസ് സെന്ററിലും വാഷിങ്ടണിലും നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തിലും ആ സാഹസിക ചന്ദ്രയാത്രകളുടെ ശേഷിപ്പുകള്‍ ലോകത്തിന് തൊട്ടറിയാനായി സൂക്ഷിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ നിന്ന് മനുഷ്യന്‍ കൊണ്ടുവന്ന പാറയില്‍ തൊട്ട് നോക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ രണ്ടേ രണ്ട് സ്ഥലങ്ങളാണിവ. കാലം ഒരു പക്ഷേ ചരിത്രത്തിന്റെ ശേഷിപ്പുകളായി അവശേഷിപ്പിച്ചതായിരിക്കാം ഇവ.
പത്ത് പരീക്ഷണ ദൗത്യങ്ങളാണ് ചന്ദ്രനില്‍ കാല് കുത്തുകയെന്ന സ്വപ്ന തുല്ല്യമായ നേട്ടത്തിന് യു.എസ്.എയെ പര്യാപ്തമാക്കിയത്. അന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയും വലിപ്പവുമുള്ള ഭീമന്‍ റോക്കറ്റിന് നാസ രൂപം നല്‍കിയത് ചരിത്രം. ചന്ദ്രനില്‍ കാല് കുത്തുകയെന്ന ആദ്യശ്രമം തകര്‍ന്നു. അതില്‍ മൂന്ന് ജീവനുകളാണ് വെന്തെരിഞ്ഞത്. വൈകാതെ തോല്‍ക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം മനുഷ്യരുടെ മുന്‍പില്‍ ചരിത്രം ഒടുവില്‍ തലകുനിച്ചു.