ഏറ്റവു കൂടുതല്‍ നാള്‍ ഇസ്രേയേല്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നയാള്‍ എന്ന റെക്കോര്‍ഡ് ഇനി ബഞ്ചമിന്‍ നെതന്യാഹുവിന്
8475 ദിവസം അധികാരത്തിലിരുന്ന രാഷ്ട്ര ശില്‍പി ഡേവിഡ് ബെന്‍ ഗുറിയോന്‍റെ റെക്കോര്‍ഡാണ് നെതന്യാഹു മറികടന്നത്
ഏറ്റവു കൂടുതല്‍ നാള്‍ ഇസ്രേയേല്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നയാള്‍ എന്ന റെക്കോര്‍ഡ് ബഞ്ചമിന്‍ നെതന്യാഹു സ്വന്തമാക്കി. 8475 ദിവസം അധികാരത്തിലിരുന്ന രാഷ്ട്ര ശില്‍പി ഡേവിഡ് ബെന്‍ ഗുറിയോന്‍റെ റെക്കോര്‍ഡാണ് നെതന്യാഹു മറികടന്നത്. അതേസമയം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യൂഹുവിന് സെപ്തംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി സഖ്യ രൂപീകരണം സാധ്യമായിട്ടില്ല. രാജ്യത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 1996ലാണ് ബഞ്ചമിന്‍ നെതന്യാഹു ആദ്യം അധികാരത്തില്‍ വരുന്നത്. 1999ല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പുറത്തായി. 2009 ല്‍ വീണ്ടും അധികാരത്തിലെത്തിയ നെതന്യാഹൂ 2013, 2015 കാലയളവിലെ തെരഞ്ഞെടുപ്പുകളിലൂടെ തന്‍റെ കാലാവധി നീട്ടി. എന്നാല്‍ മൂന്ന് മാസം മുമ്പ് പൂര്‍ത്തിയാക്കിയ പൊതു തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല.
സഖ്യ രൂപീകരണവും പരാജയപ്പെട്ടതോടെ സെപ്തംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അതുവരെയുളള കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയാണ് നിലവില്‍ നെതന്യാഹു. അതേസമയം നെതന്യാഹു ആരോപണ വിധേയനായ 3 അഴിമതി കേസുകളില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോടതി വിധി വരും. തീവ്ര വലത് പക്ഷ നിലപാടുള്ള നെതന്യാഹു തീവ്രദേശീയതയും ഭിന്നിപ്പിച്ച് ഭരിക്കലും പ്രയോഗിച്ചാണ് ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഉള്ള സൌഹൃദം തനിക്ക് അനുകൂലമായി വിനിയോഗിക്കാനും നെതന്യൂഹുവിന് സാധിച്ചു.
ജറുസലേമിനെ ഇസ്രേയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ചതും ഗോലാന്‍ കുന്നുകളിലെ ഇസ്രേയേല്‍ അവകാശവാദം അമേരിക്ക പിന്തുണച്ചതും ശത്രുരാജ്യമായ ഇറാനുമേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതും നെതന്യാഹുവിന്‍റെ ഭരണ നേട്ടങ്ങളായാണ് ചിത്രീകരിക്കപ്പെടുന്നത്. അതേസമയം ഫലസ്തീനുമായുള്ള ഉഭയകക്ഷി ധാരണയുണ്ടാക്കാനും അതുവഴി ഇസ്രേയേലിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള സുവര്‍ണാവസരങ്ങള്‍ നെതന്യാഹു നഷ്ടപ്പെടുത്തിയെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.