അമേരിക്കയും ബ്രിട്ടനുമാണ്​ സ്ഥിതിഗതികൾ വഷളാക്കിയതെന്ന്​ തെഹ്റാൻ 

പിടികൂടിയ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മോചനം സംബന്ധിച്ച്​ പ്രതികരിക്കാൻ ഇറാൻ വിസമ്മതിക്കുകയാണ്​

Update: 2019-07-22 02:07 GMT

മേഖലയിൽ സംഘർഷം വളർത്താനുള്ള ബോധപൂർവമായ നീക്കം നടത്തുന്ന അമേരിക്കയും ബ്രിട്ടനുമാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് തെഹ്റാൻ കുറ്റപ്പെടുത്തി. പിടികൂടിയ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മോചനം സംബന്ധിച്ച്
പ്രതികരിക്കാൻ ഇറാൻ വിസമ്മതിക്കുകയാണ്.

സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍
വച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാൻ പിടികൂടിയത്
. മത്സ്യബന്ധന ബോട്ടിനെ ഇടിച്ചെന്നാരോപിച്ചാണ് ഇറാൻ റെവലൂഷണറി ഗാര്‍ഡ് കപ്പൽ പിടിച്ചെടുത്തത്. ബ്രിട്ടീഷ് റോയൽ മറൈൻ ഇൗ മാസം നാലിന് ഇറാൻ കപ്പൽ പിടികൂടാൻ ഉപയോഗിച്ച അതേ രീതിയിൽ സ്പീ
ഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും വന്നാണ് ഇറാൻ സൈന്യം ക
പ്പലിനെ വലംവെച്ച് വരുതിയിലാക്കിയത്. ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ എണ്ണ കപ്പൽ വിട്ടുതരാതെ ബ്രിട്ടന്റെ കപ്പൽ കൈമാറില്ലെന്ന നിലപാടാണ് ഒമാൻ ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങളെ ഇറാൻ നേതൃത്വം അറിയിച്ചിരിക്കുന്നതും. അതേസമയം പിടിച്ചെടുത്ത കപ്പലിലെ 23 ജീ
വനക്കാരും സുരക്ഷിതരാണെന്ന് ഇറാൻ ആവർത്തിച്ചു. കപ്പൽ ജീ
വനക്കാർ ബന്ദർ അബ്ബാസ് തുറമുഖത്താണ് ഉള്ളത്.

Advertising
Advertising

അതേസമയം കപ്പൽ തിരികെ ലഭിക്കാൻ ഏതു നടപടി സ്വീകരിക്കണം എന്നതു സംബന്ധിച്ച് ബ്രിട്ടനുള്ളിൽ തന്നെ കടുത്ത അഭിപ്രായ ഭിന്നതയുണ്ട്. ശത്രുതാപരമായ നിലപാട് ഗുണം ചെയ്യില്ലെന്നാണ്
ഒരു വിഭാഗം വ്യക്തമാക്കുന്നത്. നയതന്ത്ര രാഷ്ട്രീയ നീക്കമാണ്
ആവശ്യമെന്നും മറിച്ചുള്ള നടപടികൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക്
വഴിയൊരുക്കുമെന്നുമാണ് യൂറോപ്യൻ യൂണിയനിലെ ഭുരിഭാഗം രാജ്യങ്ങളുടെയും വാദം. എന്നാൽ ഇറാനെതിരെ സൈനിക നടപടികൾക്ക്
ഊർജം പകരുന്നതിന്റെ ഭാഗമായി ഗൾഫിലേക്ക്
കൂടുതൽ സൈനികരെ അയക്കാനുള്ള നീക്കത്തിലാണ്
അമേരിക്കയിലെ ട്രംപ് ഭരണകൂടം.

Tags:    

Similar News