കടുത്ത വേനലില്‍ ചുട്ട് പൊള്ളി ഫ്രാന്‍സ്
ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഫ്രാന്‍സില്‍ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കടുത്ത വേനലില്‍ ചുട്ട് പൊള്ളുകയാണ് ഫ്രാന്‍സ്. ചൊവ്വാഴ്ച 41.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഫ്രാന്‍സില്‍ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബോര്‍ഡോക്സിലാണ് എറ്റവും കൂടുതല്‍ ചൂട്. ചൊവ്വാഴ്ച മാത്രം 41.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഫ്രാന്‍സില്‍ അനുഭവപ്പെട്ടത്.
ജര്‍മനി,ബെല്‍ജിയം,നെതര്‍ലാന്ഡ്സ് എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഫ്രാന്‍സില്‍ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2003 ലാണ് ഇതിന് മുന്‍പ് ഉയര്‍ന്ന താപനില ഇവിടെ അനുഭവപ്പെട്ടത്. 40.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അന്ന് രേഖപ്പെടുത്തിയത്.
കടുത്ത ചൂടില്‍ നിരവധി പേരാണ് അന്ന് മരിച്ചത്. കാട്ടുതി പടരാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.