ഇന്ത്യക്കും ചെെനക്കും വിസ ഓണ്‍ അറെെവല്‍ അനുവദിച്ച് ശ്രീലങ്ക

ആഗസ്റ്റ് 1 മുതൽ ശ്രീലങ്ക വിസ ഓൺ അറെെവൽ സ്കീം അനുവദിച്ച് തുടങ്ങും.

Update: 2019-07-24 16:09 GMT

ഇന്ത്യയെയും ചെെനയേയും വിസ ഓൺ അറെെവൽ സ്കീമിൽ ഉൾപ്പെടുത്തി ശ്രിലങ്ക. ഈസ്റ്റർ ഭീകരാക്രമണത്തെ തുടർന്ന് നിർത്തലാക്കിയ പദ്ധതി, ടൂറിസം ഉൾപ്പടെയുള്ള മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ആരംഭിച്ചത്.

രാജ്യത്ത് നടന്ന ഈസ്റ്റർ ചാവേറാക്രമണത്തെ തുടർന്നാണ് 39 രാജ്യങ്ങളിലെ പൗരൻമാർക്കാണ് ലങ്ക വിസ ഓൺ അറെെവൽ നിർത്തലാക്കിയത്. 258 പേരായിരുന്നു ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്. ഭീകരാക്രമണത്തെ തുടർന്ന് ശ്രീലങ്കയുടെ ടൂറിസം മേഖലയിൽ 7.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

ആഗസ്റ്റ് 1 മുതൽ ശ്രീലങ്ക വിസ ഓൺ അറെെവൽ സ്കീം അനുവദിച്ച് തുടങ്ങും. തായ്ലന്റ്, യൂറോപ്യൻ യൂണിയൻ, യു.കെ, അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ, സ്വിറ്റസർലാന്റ്, കമ്പോടിയ എന്നീ രാജ്യങ്ങൾക്കും നേരത്തെ തന്നെ സ്കീം അനുവദിച്ചിരുന്നു. ഏഴ് ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് 2019 തുടങ്ങിയത് മുതൽ ദ്വീപ് രാഷ്ട്രം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആകെ നാലര ലക്ഷം ഇന്ത്യക്കാർ ശ്രീലങ്ക സന്ദർശിച്ചതായും കണക്കുകൾ പറയുന്നു.

Tags:    

Similar News