പാകിസ്താന്‍ 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും; അതും ചൈനയുടെ റോക്കറ്റില്‍
ഇന്ത്യ തങ്ങളുടെ ചാന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പാക് പ്രഖ്യാപനം.
പാകിസ്താന്റെ ബഹിരാകാശ ദൌത്യങ്ങളുടെ നിര്‍ണായക കാലമായിരിക്കും 2022 എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 2022 ല്‍ പാകിസ്താന്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും. ചൈനയുടെ സാങ്കേതിക സഹായത്തോടെയായിരിക്കും പാകിസ്താന്‍ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക.
ഇന്ത്യ തങ്ങളുടെ ചാന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് പാക് പ്രഖ്യാപനം. പാകിസ്താന്റെ ബഹിരാകാശ ദൌത്യത്തിന് വേണ്ട ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ 2020 ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് പാക് മന്ത്രി ഫവാദ് ചൌദരി അറിയിച്ചു. ഇതിനോടകം 50 പേരുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും 25 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ബഹിരാകാശത്തേക്ക് അയക്കുക.
2022 ല്‍ ആദ്യ പാക് പൌരന്‍ ബഹിരാകാശത്ത് എത്തും. രാജ്യത്തിന്റെ ബഹിരാകാശ ദൌത്യത്തില്‍ നാഴികക്കല്ലായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. പാക് വ്യോമസേനയിലെ പ്രഗല്‍ഭരായിരിക്കും ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നീക്കുക.