തുര്‍ക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട; 271 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ കള്ളനോട്ട് പിടിച്ചെടുത്തു

ആകെ 271 ദശലക്ഷം ഡോളറിന്‍റെ വ്യാജ കറന്‍സിയില്‍ എല്ലാം 100 അമേരിക്കന്‍ ഡോളറിന്‍റെ വ്യാജ പതിപ്പുകളാണെന്ന പ്രത്യേകതയും ഉണ്ട്

Update: 2019-07-26 02:37 GMT

തുര്‍ക്കിയില്‍ വന്‍ കള്ളനോട്ട് വേട്ട. ഇസ്താന്‍ബൂളില്‍ ഇസ്സിനര്‍ട്ടിന് സമീപം അച്ചടിശാലയില്‍ നിന്ന് 271 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ച് പേര്‍ പിടിയിലായി. ലോക്കല്‍ പൊലീസും കുറ്റകൃത്യങ്ങളും കള്ളക്കടത്തും തടയുന്നതിനുമുള്ള പ്രത്യേക ഏജന്‍സിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ കള്ളനോട്ട് ശേഖരം പിടികൂടിയത്. ആകെ 271 ദശലക്ഷം ഡോളറിന്‍റെ വ്യാജ കറന്‍സിയില്‍ എല്ലാം 100 അമേരിക്കന്‍ ഡോളറിന്‍റെ വ്യാജ പതിപ്പുകളാണെന്ന പ്രത്യേകതയും ഉണ്ട്.

സംഭവത്തില്‍ പിടിയിലായ 5 പേരില്‍ ഒരാള്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. 2016 ല്‍ തുര്‍‌ക്കി വിമത നേതാവ് ഫത്തേവുള്ള ഗുലാന്‍ നേതൃത്വം നല്‍കിയ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കെടുത്തതിന്‍റെ പേരിലാണ് ഇയാളെ പൊലീസില്‍ നിന്ന് പുറത്താക്കിയത്. കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. വ്യാജ കറന്‍സി നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. സംഘത്തിന് ഏതെങ്കിലും ശ്യംഖലകളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Tags:    

Similar News