ഹൊര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് സൈനിക സുരക്ഷയൊരുക്കി ബ്രിട്ടണ്‍
ഇനി മുതല്‍ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ക്ക് അകമ്പടിയായി ഒരു യുദ്ധക്കപ്പലുമുണ്ടാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഹൊര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് സൈനിക സുരക്ഷയൊരുക്കി ബ്രിട്ടണ്‍. ഇനി മുതല്‍ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ക്ക് അകമ്പടിയായി ഒരു യുദ്ധക്കപ്പലുമുണ്ടാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
പരസ്പരം എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്തതോടെ ഇറാന്‍ - ബ്രിട്ടന്‍ നയതന്ത്രബന്ധം വഷളായിരുന്നു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ എത്രയും വേഗം മോചിപ്പിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ വിട്ടയച്ചാല്‍ മാത്രം അത്തരം കാര്യങ്ങള്‍ ആലോചിക്കാമെന്ന നിലപാടിലാണ് ഇറാന്‍. ഇതിനിടെയാണ് തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് സൈനിക സുരക്ഷയൊരുക്കാനുളള ബ്രിട്ടന്റെ തീരുമാനം. ഇനി മുതല്‍ എല്ലാ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ക്കും യുദ്ധക്കപ്പലുകള്‍ അകമ്പടി പോകുമെന്ന തീരുമാനം ഇറാനുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ക്കെതിരെ കഴിഞ്ഞ തവണയുണ്ടായത് പോലെയുള്ള നടപടികളുണ്ടായാല്‍ സൈനികമായി തന്നെ തിരിച്ചടിക്കുമെന്ന ബ്രിട്ടീഷ് പ്രഖ്യാപനമാണ് നടപടിയെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് നടപടിയോടുള്ള ഇറാന്റെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്കയിലാണ് മേഖല.