ഹൂതികളെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സൈനിക കേന്ദ്രം; സഹായമുണ്ടാകുമെന്ന് സൗദി സഖ്യസേന
ഹൂതികള്‍ ഇറാന്‍ സഹായത്തോടെ നടത്തുന്ന നാവിക നീക്കങ്ങള്‍ പ്രതിരോധിക്കാനും സൗദിയിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്ന് സഖ്യസേന. ഹൂതികള്‍ ഇറാന്‍ സഹായത്തോടെ അയച്ചതെന്ന് കരുതുന്ന മിസൈലുകളും ആയുധങ്ങളും അമേരിക്കന്‍ സൈനിക മേധാവി പരിശോധിച്ചു. ഇതിനിടെ തുര്‍ച്ചയായി രണ്ടാം ദിനം വീണ്ടും സൗദിക്ക് നേരെ ഹൂതികള്‍ മിസൈലയച്ചു.
സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിക്കൊപ്പമാണ് അമേരിക്കന്‍ സൈനിക സെന്‍ട്രേല്‍ കമാന്റ് കെന്നത്ത് മെക്കന്‍സി അല് ഖര്‍ജില്‍ സൂക്ഷിച്ച മിസൈലുകള്‍ പരിശോധിച്ചത്. ഹൂതികള്‍ ഇറാന്‍ സഹായത്തോടെ അയച്ച ഡ്രോണുകളും പിടിച്ചെടുത്ത ആയുധങ്ങളും അമേരിക്കന്‍ സൈനിക സംഘം കണ്ടു. നൈവിക മേഖലയിലും പ്രശ്നം സൃഷ്ടിക്കുന്ന ഹൂതികള്‍ക്കെതിരെ സൗദിയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഗുണമാകുമെന്ന് സഖ്യം വിശ്വസിക്കുന്നു. ചെങ്കടലില്‍ ഹൂതികളുടെ പ്രശ്നം ഇല്ലാതാക്കാനും ശ്രമിക്കുന്നതായി സൗദി സഖ്യസേനാ കമാണ്ടര്‍ പറഞ്ഞു.
ഇതിനിടെ ഇന്ന് വീണ്ടും സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണ ശ്രമം സഖ്യസേന തടഞ്ഞിട്ടുണ്ട്.