ഇസ്രായേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് 

അനധികൃതമായി നിര്‍മ്മിച്ചെന്നാരോപിച്ച് ജറൂസലേമിലെ ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതിന് പിന്നാലെയാണ് ഫലസ്തീന്‍ അതോറിറ്റിയുടെ കടുത്ത തീരുമാനം.

Update: 2019-07-27 02:48 GMT

ഇസ്രായേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അനധികൃതമായി നിര്‍മ്മിച്ചെന്നാരോപിച്ച് ജറൂസലേമിലെ ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതിന് പിന്നാലെയാണ് ഫലസ്തീന്‍ അതോറിറ്റിയുടെ കടുത്ത തീരുമാനം.

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ അടിയന്തര യോഗത്തിലാണ് ഇസ്രായേലുമായി 84 വര്‍ഷം പഴക്കമുള്ള കരാറുകളില്‍ നിന്ന് പിന്മാറാന്‍ ഫലസ്തീന്‍ തീരുമാനിച്ചത്. സുരക്ഷ സഹകരണമടക്കം വിവിധ മേഖലകളിലായി നിരവധി കരാറുകളിലാണ് ഇരുകൂട്ടരും ഒപ്പുവെച്ചിരുന്നത്. തീരുമാനം എങ്ങനെ നടപ്പാക്കുമെന്നതിന് രൂപരേഖ തയാറാക്കാന്‍ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

Advertising
Advertising

എന്നാല്‍ ഫലസ്തീന്റെ തീരുമാനത്തോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. അനധികൃതമാണെന്ന് ആരോപിച്ച് ജറൂസലേമിലെ ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ ഇടിച്ച് നിരത്തിയതോടെയാണ് ഇസ്രായേല്‍-ഫലസ്തീന്‍ ബന്ധം കൂടുതല്‍ വഷളായത്. 17 കുടുംബങ്ങളാണ് ഭവന ര ഹിതരായത്. ഇതിലൂടെ ഇസ്രായേല്‍ വാഗ്ദാന ലംഘനം നടത്തിയെന്നും വംശഹത്യയാണ് ലക്ഷ്യമിടുന്നതെന്നും അബ്ബാസ് പറഞ്ഞു.

നിയമം മറികടന്ന് നിര്‍മ്മിച്ച വീടുകളാണ് പൊളിച്ച് നീക്കിയത് എന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. എന്നാല്‍ ഫലസ്തീനില്‍ നിന്നുള്ള പ്രതിഷേധങ്ങളും അന്താരാഷ്ട്ര വിമര്‍ശനങ്ങളും മറികടന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Tags:    

Similar News