മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയക്കുള്ള താക്കീതാണെന്ന് ഉത്തരകൊറിയ

മിസൈല്‍ വിക്ഷേപണം വീക്ഷിക്കുന്നതിന്റെയും കയ്യടിച്ച് അഭിനന്ദിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Update: 2019-07-27 02:54 GMT

കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയക്കുള്ള താക്കീതാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. മിസൈല്‍ വിക്ഷേപണം വീക്ഷിക്കുന്നതിന്റെയും കയ്യടിച്ച് അഭിനന്ദിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ദക്ഷിണ കൊറിയയും അമേരിക്കയും തമ്മില്‍ അടുത്തയാഴ്ച നടക്കുന്ന ഉന്നതതല സൈനിക പരിശീലനമാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ചൊടിപ്പിച്ചത്. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. മിസൈല്‍ വിക്ഷേപണം ദക്ഷിണകൊറിയക്കുള്ള താക്കീതാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.

Advertising
Advertising

ദക്ഷിണ കൊറിയയുടെ നിലപാടുകള്‍ ഇരട്ടത്താപ്പാണ്, ഒരു വശത്ത് അവര്‍ സമാധാന ചര്‍ച്ച നടത്തുമ്പോള്‍ മറുവശത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുകയും സൈനികാഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ ദക്ഷിണകൊറിയ അവസാനിപ്പിക്കണമെന്നും കിം ആവശ്യപ്പെട്ടു.

കിമ്മിന്റെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മൂന്നാം കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്. ദക്ഷിണകൊറിയയും യു.എസും നടത്തുന്ന സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News