കടലാസ് കൊണ്ട് ഒരു വസ്ത്രം! വ്യത്യസ്ത ആശയവുമായി യുവതി
പല തരത്തിലുള്ള വസ്ത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ കടലാസ് കൊണ്ടൊരു വസ്ത്രം നിര്‍മ്മിച്ചാലോ? അത്തരത്തിലുള്ള ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ചൈനീസ് വംശജ. ചൈനയിലെ ഷാന്സി പ്രോവിന്‍ഷ്യയിലെ യാങ് സയ്സിയ എന്ന് 53ക്കാരിയാണ് പേപ്പര്‍ കൊണ്ടുള്ള വസ്ത്രം നിര്‍മ്മിക്കുക എന്ന ആശയവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്. 9 ഗൗണുകളാണ് യാങ് ഉണ്ടാക്കിയിരിക്കുന്നത്.
ചൈനയിലെ ഹാന്‍ രാജവംശത്തിലെ പൗരാണിക വസ്ത്രങ്ങള്‍ക്ക് സമാനമായ മൂന്ന് ഗൗണുകളും 6 ചിയോങ്സാം വസ്ത്രങ്ങളുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുവന്ന കടലാസുകൊണ്ടുള്ള ഗൗണില്‍ ചിത്ര പണികളും അലങ്കാരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ തൊപ്പികളും തുന്നിയിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരവധി മോഡലുകളാണ് പേപ്പര്‍ വസ്ത്രങ്ങളുടെ മോഡലാകാന്‍ യാങിനെ സമീപിക്കുന്നത്. ചൈനീസ് നാടന്‍ ചിത്രരചനയാണ് വസ്ത്രത്തിന്റെ രൂപകല്‍പനക്ക് ഉപയോഗിച്ചിരിക്കുന്നത്. യുവതിയുടെ വസ്ത്രങ്ങള്‍ ഇന്റര്‍മനെറ്റില്‍ വൈറലാണ്.