തൈകള്‍ നട്ട് റെക്കോഡ് നേടാനൊരുങ്ങി എത്യോപ്യ
ഒറ്റ ദിവസം കൊണ്ട് 220 മില്യണിലധികം തൈകള്‍ നട്ടതായി എത്യോപ്യന്‍ അധികൃതര്‍ പറയുന്നു
തൈകള്‍ നട്ട് റെക്കോഡ് നേടാനൊരുങ്ങുകയാണ് എത്യോപ്യ. 200 മില്യണ്‍ തൈകളാണ് ഒരു ദിവസം നടുന്നത്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണം മൂലമുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളും ചെറുക്കുകയാണ്പ്രധാനമന്ത്രി അബീ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ലക്ഷ്യം. രാജ്യത്താകെ 1000 സൈറ്റുകളിലായി മരത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി ഗവണ്‍മെന്റ് ജീവനക്കാരെ തന്നെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യമാകെ പച്ചപ്പ് നിറയ്ക്കുക എന്ന പ്രസിഡന്റിന്‍റെ ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വേറിട്ട പദ്ധതിക്ക് എത്യോപ്യ വേദിയാകുന്നത്.
ഒറ്റ ദിവസം കൊണ്ട് 220 മില്യണിലധികം തൈകള്‍ നട്ടതായി എത്യോപ്യന്‍ അധികൃതര്‍ പറയുന്നു. ദിവസവും എത്ര തൈകള്‍ നട്ടു എന്നത് എണ്ണി തിട്ടപ്പെടുത്താന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതിനിധികളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ ഏറ്റവും അധികം തൈകള്‍ നട്ട് റെക്കോട്ട് നേടുക എന്ന ലക്ഷ്യവുമുണ്ട് എത്യോപ്യക്ക്. ആകെ നാല് ബില്ല്യണ്‍ ചെടികള്‍ നടുക എന്നതായിരുന്നു ഉദ്യമത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. തൈകള്‍ നടുന്നതിനെ കുറിച്ച് ആളുകളൈ ബോധവത്കരിക്കുന്ന വീഡിയോകള്‍ക്ക് രാജ്യത്ത് സോഷ്യല്‍മീഡിയകളില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും ചെറുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി അബീ അഹമ്മദ് പറയുന്നു. എന്നാല്‍ അബീ അഹമ്മദ് ഗവണ്‍മെന്റ് നേരിടുന്ന പ്രതിസന്ധികളെ മറച്ചുവെക്കാനാണ് ഇത്തരമൊരു പദ്ധതിയെന്ന് വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയര്‍ന്നുണ്ട്.