സുഡാന്‍‌ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: നാല് സ്കൂള്‍ കുട്ടികളടക്കം അഞ്ചു പേര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പട്ടാളക്കാര്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം

Update: 2019-07-30 03:15 GMT

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് സ്കൂള്‍ കുട്ടികളടക്കം അഞ്ചു പേര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പട്ടാളക്കാര്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സുഡാനിലെ വടക്ക് ഭാഗത്തുള്ള കോര്‍ഡോഫാന്‍ സംസ്ഥാനത്തിലെ ഒരു പ്രധാനപ്പെട്ട നഗരത്തിലെ വിദ്യാര്‍ഥികളാണ് പ്രകടനം നടത്തിയത്. ഇവര്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് പ്രതിപക്ഷവുമായി ബന്ധമുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. മുറിവേറ്റ കുട്ടികളെ സുഡാനിലെ എല്‍ ഒബീദ് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertising
Advertising

ഇതില്‍ നിരവധി കുട്ടികള്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. എല്‍ ഒബീദില്‍ എവിടെയാണ് പ്രതിഷേധം ആദ്യം നടന്നത് എന്നതിനെക്കുറിച്ചും വിവരങ്ങളില്ല. പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയ അധികാരം പിടിച്ചെടുത്ത സെനിക മേധാവികളില്‍ നിന്നും യൊതൊരു വിധത്തിലുമുള്ള പ്രതികരണവും ഇത് വരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രകടനങ്ങള്‍ തുടരുകയാണ്. ജനാധ്യപത്യ ഭരണത്തിലേക്ക് എത്രയും പെട്ടൊന്ന് രാജ്യത്തെ മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

Tags:    

Similar News