പ്രതിപക്ഷനേതാവ് അലക്സി നവാല്‍നി ആശുപത്രി വിട്ടു
ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതിന് കഴിഞ്ഞയാഴ്ചയാണ് അലക്സി നവാല്‍നിയെ അറസ്റ്റ് ചെയ്തത്
രാസവാതകം ശ്വസിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവാല്‍നി ആശുപത്രി വിട്ടു. ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതിന് കഴിഞ്ഞയാഴ്ചയാണ് അലക്സി നവാല്‍നിയെ അറസ്റ്റ് ചെയ്തത്. പതിറ്റാണ്ടുകള്‍ക്കിടയില്‍ റഷ്യ കണ്ട ഏറ്റവുംവലിയ ജനകീയ പ്രക്ഷോഭത്തിനാണ് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി നേതൃത്വം നല്‍കിയത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത നവാല്ഡനി അടക്കം 1,400-ല്‍ അധികം ആളുകളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. 30 ദിവസത്തെ തടവ് ശിക്ഷയാണ് നവാല്‍നിക്ക് വിധിച്ചത്. രാസവാതകം ശ്വസിച്ച് ആരോഗ്യപ്രശ്നം ഉണ്ടായതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രി വിട്ടതിന് പിന്നാലെ നവാല്‍നിയെ ജലിലേക്ക് തന്നെ മാറ്റി. കടുത്ത അലര്‍ജി ബാധിതനായ നവാല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ വക്താവ് കിര യര്‍മിഷാണ് പുറത്തുവിടുന്നത്. ഇതിന് മുന്പ് അലര്‍ജിയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നങ്ങളും നവാല്‍നിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വാര്‍ത്ത് പുറത്ത് വന്നതോടെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ നവാല്‍നിയുടെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളെ വിളിച്ചതിനാണ് നവാല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറില്‍ നടക്കുന്ന മോസ്‌കോ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യപ്പെടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് അധികൃതര്‍ വിസമ്മതിച്ചതിനെതിരെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്.