ബിന്‍ലാദന്‍റെ മകന്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക

2017ല്‍ അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Update: 2019-08-01 04:50 GMT

അൽ ഖാഇദ സ്ഥാപകൻ ഒസാമ ബിൻലാദന്‍റെ മകൻ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടെന്ന് അമേരിക്ക. എന്നാൽ എവിടെ വെച്ചാണെന്നോ, എപ്പോഴാണെന്നോ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയെയും സഖ്യകക്ഷികളെയും അക്രമിക്കണമെന്ന ഓഡിയോയും വീഡിയോയും പുറത്തിറങ്ങിയതിനെ തുടർന്ന് 2017ല്‍ അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയിൽ ഹംസ ബിൻലാദനെ പിടിച്ചുകൊടുക്കുന്നവർക്ക് അമേരിക്ക പത്ത് ലക്ഷം ഡോളർ പ്രഖ്യാപിച്ചിരുന്നു. സൗദിയില്‍ ജനിച്ചിട്ടുള്ള ഹംസ ബിന്‍ലാദന് ഇപ്പോള്‍ 30 വയസ്സുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിന്‍ലാദന്‍റെ മരണത്തിന് ശേഷം അൽ ഖാഇദയുടെ ചുമതലയേറ്റെടുത്ത ഹംസ ബിന്‍ലാദന്‍റെ പൗരത്വം സൗദി അറേബ്യ മാർച്ചിൽ റദ്ദാക്കിയിരുന്നു

Tags:    

Similar News