കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും  ട്രംപ്; വേണ്ടെന്ന് ഇന്ത്യ

ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് ട്രംപ് പറഞ്ഞു

Update: 2019-08-02 04:48 GMT

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ തള്ളിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. ''ഇമ്രാനും മോദിയും വളരെ നല്ല ആളുകളാണ്. അവർക്ക് ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയും. എന്നാൽ ആരെങ്കിലും ഇടപെടേണ്ട കാര്യമുണ്ടെങ്കിൽ സഹായിക്കാൻ താൻ തയാറാണ്. അക്കാര്യം പാകിസ്താനെയും ഇന്ത്യയേയും അറിയിച്ചിട്ടുണ്ട്'' ട്രംപ് പറഞ്ഞു.

Advertising
Advertising

എന്നാല്‍ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച മാത്രമേ നടക്കൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇക്കാര്യം യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിച്ചു.

നേരത്തെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ട്രംപിന്റെ വാദം തെറ്റാണെന്ന് ഇന്ത്യ പ്രതികരിക്കുകയും ചെയ്തിരുന്നു.

ये भी पà¥�ें- ട്രംപിനെ തള്ളി ഇന്ത്യ; കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Tags:    

Similar News