ഹോങ്കോങ്ങില്‍ ചൈനക്കെതിരായ പ്രക്ഷോഭം തുടരുന്നു
രണ്ട് മാസമായി തുടരുന്ന പ്രതിഷേധം ഇന്നലെ പൊലീസ് സ്റ്റേഷന്‍ പരിസരത്തേക്കും വ്യാപിപ്പിച്ചു
ഹോങ്കോങ്ങില്‍ ചൈനക്കെതിരായ പ്രക്ഷോഭം തുടരുന്നു. ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ തീയിട്ട് പ്രതിഷേധിച്ചവരെ കണ്ണീര്‍ വാതകം പ്രയോയിഗിച്ചാണ് പൊലീസ് നേരിട്ടത്. രാജ്യത്തിന്‍റെ പലഭാഗത്തായി ലക്ഷങ്ങളാണ് ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്.
രണ്ട് മാസമായി തുടരുന്ന പ്രതിഷേധം ഇന്നലെ പൊലീസ് സ്റ്റേഷന്‍ പരിസരത്തേക്കും വ്യാപിപ്പിച്ചു. പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധക്കാര്‍ തീ ഇടുകയും പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായിരുന്ന വാഹനം നശിപ്പിക്കുകയും ചെയ്തു. പ്രധാന നഗരങ്ങലിലൊക്കെയും പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരങ്ങളാണ്. പലയിടത്തും ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെട്ടു.
പ്രതിഷേധം മൂലം ക്രോസ് ഹാര്‍ബര്‍ ടണലില്‍ ഗതാഗതം സ്തംഭിച്ചത് ആരമണിക്കൂറാണ്. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന ബില്ലിന്‍റെ പേരിലാണ് പ്രതിഷേധം ആരംഭിച്ചത്. ജൂണ്‍ ആദ്യവാരം ആരംഭിച്ച പ്രതിഷേധം ഒമ്പതാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ സംഘര്‍ഷ ഭരിതമാവുകയാണ്.