അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒഹിയോയില്‍ ബാറിന് പുറത്തുണ്ടായ വെടിവെയ്പ്പില്‍ 9 പേര്‍ മരിച്ചു
Update: 2019-08-04 11:42 GMT
അമേരിക്കയിലെ ഒഹിയോയില്‍ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. ഒറിഗോൺ ജില്ലയില്‍ ബാറിന് പുറത്ത് പ്രാദേശിക സമയം ഒരു മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്ബിഐയും അന്വേഷണത്തില്‍ പങ്കാളിയാകും. ടെക്സാസില്‍ വാൾമാര്‍ട്ട് സ്റ്റോറില്‍ വെടിവെപ്പുണ്ടായി 24 മണിക്കൂറിനുള്ളിലാണ് ഒഹിയോയിലെ വെടിവെപ്പ്. ടെക്സാസിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.