റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി സര്‍ക്കാറും

സ്വതന്ത്ര തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവ് ല്യുബോവ് സൊബോളിന്‍ അടക്കം 900ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2019-08-04 03:00 GMT

റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി സര്‍ക്കാറും. സ്വതന്ത്ര തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവ് ല്യുബോവ് സൊബോളിന്‍ അടക്കം 900ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭകരെ പൊലീസ് അതി ക്രൂരമായാണ് നേരിടുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു.

റഷ്യയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുന്നതിനിടെയാണ് സര്‍ക്കാറും സമരക്കാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ റാലി സംഘടിപ്പിച്ച 900ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടി ന‌േതാവായ ല്യുബോവ് സൊബോളിനും സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ അറസ്റ്റിലായവരിലുണ്ട്.

റാലി പ്രഖ്യാപിച്ചിരുന്നസ്ഥലത്തേക്ക് ടാക്സിയില്‍ എത്തിയ സൊബോളിനെ പോലീസ് വലിച്ചിഴച്ച് വാനിലേക്ക് കയറ്റുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനമാരോപിച്ചാണ് അറസ്റ്റ്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ വിലക്കിയതിനെ തുടര്‍ന്നാണ് റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. അറസ്റ്റിലാകുന്ന സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News