അമേരിക്കയിലെ ടെക്സാസില്‍ വെടിവെപ്പ്: 19 പേര്‍ കൊല്ലപ്പെട്ടു
ടെക്സാസിലെ വാൾമാർട്ട് സ്റ്റോറിലെത്തിയ തോക്കുധാരി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
Update: 2019-08-04 01:44 GMT
അമേരിക്കയില്‍ ടെക്സാസിലെ വാൾമാർട്ട് സ്റ്റോറില്‍ വെടിവെപ്പ്. 19 പേര്‍ കൊല്ലപ്പെട്ടു. ഡള്ളാസില്‍ നിന്നുള്ള 21കാരനാണ് കൂട്ടക്കൊല നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ടെക്സാസിലെ വാൾമാർട്ട് സ്റ്റോറിലെത്തിയ തോക്കുധാരി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അമേരിക്കയിലെ തന്നെ ഡള്ളാസില്‍ നിന്നുള്ള 21 കാരനാണ് വെടിവെപ്പ് നടത്തിയതെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ വെള്ളക്കാരനാണെന്നും എന്നാല്‍ വംശീയവാദത്തിന്റെ ഭാഗമായാണോ ആക്രമണമെന്ന് വ്യക്തമല്ലെന്നും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ 20 പേരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചെറിയ കുട്ടികളുമുണ്ട്.