ലിബിയയിലെ മുര്‍സൂഖില്‍ വ്യോമാക്രമണം; 42 പേര്‍ കൊല്ലപ്പെട്ടു
പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആ സമയം 200ലേറെ പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു.
ലിബിയയിലെ മുര്‍സൂഖില്‍ വ്യോമാക്രമണം. 42 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തെ ലിബിയന്‍ സര്‍ക്കാര്‍ അപലപിച്ചു. ദക്ഷിണ ലിബിയയിലാണ് മുര്‍സൂഖ് നഗരം. പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആ സമയം 200ലേറെ പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. 42 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 30 പേരുടെ പരിക്ക് ഗുരുതരമാണ്.
പ്രദേശത്തെ ആശുപത്രികളില്‍ ഇത്രയും പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ സംവിധാനം തികയാത്തതുകൊണ്ട് ചികിത്സ വഴിമുട്ടിയ സാഹചര്യവുമുണ്ടായി. സംഭവ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നത് സാധാരണക്കാരായ ആളുകളാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവരാരും ആയുധധാരികളായിരുന്നില്ലെന്നും അവര്‍ പറയുന്നു.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലിബിയന്‍ സര്‍ക്കാര്‍ ആക്രമണത്തെ അപലപിച്ചു. രാജ്യത്തെ നടുക്കിയ രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ ജൂണില്‍ 44 അഭയാര്‍ഥികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതായിരുന്നു ആദ്യ സംഭവം.