ചൈനയുമായുള്ള വ്യാപാരയുദ്ധം; അമേരിക്കന്‍ ഓഹരി വിപണി കൂപ്പുകുത്തി  

ചൈനീസ് കറൻസിയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയേക്കും എന്ന സൂചനകളാണ് അമേരിക്കൻ ഓഹരി വിപണിയെ ബാധിച്ചത്.

Update: 2019-08-06 02:59 GMT

അമേരിക്ക-ചൈന വ്യാപാരയുദ്ധം ശക്തിപ്പെട്ടതിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണി കൂപ്പുകുത്തി. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ പ്രധാനപ്പെട്ട മൂന്ന് സൂചികകളും താഴോട്ട് പോയി. ചൈനയുടേത് വ്യാജ കറൻസിയെന്ന ഡോണൾഡ് ട്രംപിന്റെ ആരോപണത്തെ തുടർന്നാണ് ഓഹരി വിപണി ഇടിഞ്ഞത്.

ചൈനീസ് കറൻസിയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയേക്കും എന്ന സൂചനകളാണ് അമേരിക്കൻ ഓഹരി വിപണിയെ ബാധിച്ചത്. ചൈനീസ് കറൻസി വ്യാജമാണെന്ന് കഴിഞ്ഞദിവസം ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. 1994ൽ ചൈനീസ് കറൻസിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഡൌ ജോൺസിന്റെ ഓഹരി 961 പോയന്റ് ഇടിഞ്ഞു. എസ്.ആൻഡ്.പി 500, 87 പോയന്റും ഇടിഞ്ഞു. ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അമേരിക്കൻ ഓഹരി വിപണിയിലെ ഇടിവ് ഇന്ത്യൻ വിപണിയെയും ബാധിച്ചേക്കും.

Tags:    

Similar News