ഹോങ്കോങില്‍ അടിയന്തരാവസ്ഥക്ക് ചൈനീസ് നീക്കം
ഹോങ്കോങ്ങിലുള്ള കുറ്റാരോപിതരെ ചൈനയില്‍ വിചാരണം ചെയ്യാനുള്ള നീക്കത്തിനെതിരായാണ് പ്രക്ഷോഭം തുടങ്ങിയത്.
ഹോങ്കോങില്‍ അടിയന്തരാവസ്ഥക്കൊരുങ്ങി ചൈന. പ്രക്ഷോഭകര്‍ തീവ്രവാദത്തിലേക്ക് പോകുകയാണെന്ന് ചൈന ആരോപിച്ചു. അതിനിടെ ഹോങ്കോങ്ങില്‍ ഇന്നലെയും പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പത്ത് ആഴ്ചയായി തുടരുന്ന പ്രക്ഷോഭം തീവ്രവാദമെന്ന ആരോപണം. ഹോങ്കോങ്ങില്‍ അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്ന സൂചനയാണ് നല്‍കുന്നത്. പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് പൊലീസ് പറയുന്നു. പിന്നോട്ടില്ലെന്ന് ചൈനയും. ഹോങ്കോങ്ങിലുള്ള കുറ്റാരോപിതരെ ചൈനയില്‍ വിചാരണം ചെയ്യാനുള്ള നീക്കത്തിനെതിരായാണ് പ്രക്ഷോഭം തുടങ്ങിയത്.
പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമാസക്തമായി. വിമാനത്താവളം പോലും അടച്ചിടേണ്ടിവന്നു. ഇതുവരെ 748 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ചൈന. ദക്ഷിണ ചൈനീസ് നഗരമായ ഷെന്‍സനില്‍ നൂറ് കണക്കിന് മിലിട്ടറി വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. ഹോങ്കോങ്ങിന് അടുത്ത നഗരമാണ് ഇത്.
സൈനിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്നലെ സമരക്കാരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ പ്രക്ഷോഭങ്ങളെ യു.കെ പിന്തുണയ്ക്കുകയാണ് എന്ന് യു.കെയിലെ ചൈനീസ് അംബാസഡര്‍ ആരോപിച്ചു. യുകെയിലുള്ള ചിലര്‍ക്ക് ഇപ്പോഴും കൊളോണിയല്‍ കാലത്തെ ചിന്താഗതിയാണെന്നും അംബാസിഡര്‍ പറഞ്ഞു.