ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്

2007ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യമാണ് വിപണികളില്‍ പ്രകടമാകുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍

Update: 2019-08-16 02:38 GMT

ആഗോള ഓഹരി വിപണിയില്‍ വമ്പന്‍ ഇടിവ്. അമേരിക്കയിലെ പ്രമുഖമായ മൂന്ന് ഓഹരി സൂചികകള്‍ മൂന്ന് ശതമാനത്തോളം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് ജര്‍മ്മന്‍ ഓഹരി വിപണികളിലും മാന്ദ്യം പ്രകടമാണ്. പതിറ്റാണ്ട് മുമ്പ് സംഭവിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

ബ്രെക്‌സിറ്റ്, അമേരിക്ക ചൈന വ്യാപാര യുദ്ധം മുതലായ സാഹചര്യങ്ങള്‍ മൂലം വിപണിയില്‍ ഉടലെടുത്ത അനിശ്ചിതത്വമാണ് ആഗോള ഓഹരി വിപണികളെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. ജര്‍മനിയുടെ ആഭ്യന്തര ഉത്പാദനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

Advertising
Advertising

ചൈനയുടെ വ്യാവസായിക പുരോഗതി 17 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍. അമേരിക്കന്‍ ധനമന്ത്രാലയം ഇറക്കുന്ന ഹ്രസ്വകാല ദീര്‍ഘകാല കടപ്പത്രങ്ങളില്‍ 12 വര്‍ഷത്തിലാന്ത്യമായി ഉണ്ടായ ഇടിവാണ് അമേരിക്കന്‍ ഓഹരി വിപണിയെ തളര്‍ത്തിയത്. ഡൗ ജോണ്‍സ് 3.05 ശതമാനം ഇടിഞ്ഞു. എസ്.ആന്‍ഡ്.പി 500 പോയിന്റ് കുറഞ്ഞു. നാസ്ഡാക് 242.42 പോയിന്റും ഇടിഞ്ഞു.

2007ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യമാണ് വിപണികളില്‍ പ്രകടമാകുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. വിപണിയില്‍ മാന്ദ്യം ഉണ്ടാകുന്നതിന് മുന്നോടിയായി അമേരിക്കന്‍ ട്രഷറി ബില്ലുകളില്‍ ഇടിവുണ്ടാകുന്നതാണ് ചരിത്രം.

Tags:    

Similar News