ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ ഇനി ജോലിവേണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍
കഴിഞ്ഞ ദിവസമാണ് കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും മോചിപ്പിച്ചത്.
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ്-1ലെ ഇന്ത്യന്‍ ക്യാപ്റ്റന് തിരികെ ജോലി വേണ്ടെന്ന് കേസില്‍ നാവികര്‍ക്കായി ഹാജരായ അഭിഭാഷകന് റിച്ചാര്‍ഡ് വില്‍കിന്‍സണ്‍. അറ്റകുറ്റപ്പണികള്‍ ആവശ്യമായതിനാല്‍ ജിബ്രാള്‍ട്ടറില്‍ നിന്ന് കപ്പല്‍ പുറപ്പെടുന്നത് തന്നെ വൈകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കപ്പിലുലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും മോചിപ്പിച്ചത്.
കപ്പലില്‍ 2.1 മില്യണ്‍ ടണ്‍ ഇറാനിയന്‍ ലൈറ്റ് ക്രൂഡ് ഓയിലാണുള്ളത്. കപ്പിലിലെ ഇന്ത്യന്‍ ജീവനക്കാര്‍ തങ്ങളെ മാറ്റണമെന്ന് കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടതായാണ് വില്‍കിന്‍സണ്‍ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്റെ മനംമാറ്റം കപ്പല്‍ പുറപ്പെടുന്നത് വീണ്ടും വൈകിക്കും. യോജിച്ച ഒരാളെ കണ്ടെത്തുന്നത് വരെ ക്യാപ്റ്റന് കപ്പലില്‍ തുടരേണ്ടിവരും.
അതേസമയം കപ്പല്‍ പുറപ്പെടാന്‍ വൈകുന്നത് അമേരിക്കയ്ക്ക് പുതിയ നിയമപ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അവസരമാവും. നേരത്തെ കപ്പല്‍വിട്ട്കൊടുക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്ക ഇടപെടുകയായിരുന്നു. കപ്പല്‍ വിട്ടുകൊടുക്കരുതെന്ന് ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് അമേരിക്ക ആവശ്യപ്പെട്ടതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.
കഴിഞ്ഞ മാസമാണ് ജിബ്രാള്‍ട്ടര്‍ തീരം വഴി കടന്നു പോയ ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. ഇത് ഇറാനും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതിന് ഇടയാക്കിയിരുന്നു.