വേലി ചാടി മുതല; വൈറല്‍ വീഡിയോ

തന്റെ കണ്ണില്‍ നിന്ന് മറയുന്നത് വരെ മുതലയെ നോക്കിനിന്നെന്നും ക്രിസ്റ്റീന പറയുന്നു

Update: 2019-08-20 10:31 GMT

സോഷ്യല്‍ മീഡിയയില്‍ വൈറലായി മുതലയുടെ വേലി ചാട്ടം. അമേരിക്കയിലെ ജാക്‌സണ്‍വില്ലയിലെ നാവികസേനാതാവളത്തിലെ വേലിയാണ് മുതല കയറിയത്. അതു വഴി പാസ് ചെയ്ത ക്രിസ്റ്റീന സ്റ്റേവാര്‍ട്ട് എന്ന യാത്രക്കാരിയാണ് വീഡിയോ ഷൂട്ട് ചെയ്ത് ഫേസ്ബുക്കിലിട്ടത്. തന്റെ കണ്ണില്‍ നിന്ന് മറയുന്നത് വരെ മുതലയെ നോക്കിനിന്നെന്നും ക്രിസ്റ്റീന പറയുന്നു. ഇതിനകം മൂന്ന് ലക്ഷം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി തവണ ഷെയര്‍ ചെയ്ത വീഡിയോ ഇപ്പോഴും തരംഗമായിക്കൊണ്ടിരിക്കുകയാണ്.

Full View
Tags:    

Similar News