ഗ്രീന്‍ലാന്റ് തനിക്ക് വേണമെന്ന് ട്രംപ്; നിലപാട് കടുപ്പിച്ച് ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്റും
ഗ്രീന്‍ലാന്റ് വാങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്റും. ട്രംപിന്റെ നീക്കം അംസംബന്ധമാണെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി പ്രതികരിച്ചു.
I promise not to do this to Greenland! pic.twitter.com/03DdyVU6HA
— Donald J. Trump (@realDonaldTrump) August 20, 2019
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റ് ഡെന്‍മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണ്. ഗ്രീന്‍ലാന്റ് വാങ്ങാന്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് കഴിഞ്ഞ ആഴ്ചയാണ്. സാധ്യതകള്‍ പഠിക്കാന്‍ വൈറ്റ്ഹൈസ് കൌണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു. ട്രംപിന്റെ നീക്കത്തെ അംസംബന്ധം എന്നാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡിക്സണ്‍ വിശേഷിപ്പിച്ചത്. ഗ്രീന്‍ലാന്റ് വില്‍പ്പനക്ക് ഇല്ല. അത് ഗ്രീന്‍ലാന്റുകാരുടെ സ്വന്തമാണെന്നും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ഗ്രീന്‍ലാന്റ് പ്രധാനമന്ത്രി കിം കീല്‍സണ്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡിക്സണുമായി ചര്‍ച്ച നടത്തി.
അടുത്ത മാസം കോപ്പന്‍ഹേഡിലെത്തുന്ന ട്രംപ് ഗ്രീന്‍ലാന്റ് വിഷയത്തില്‍ ഡെന്‍മാര്‍ക്കിന്റെയും ഗ്രീന്‍ലാന്റിന്റെയും പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കും.