ഹോങ്കോങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഹംഗറിയില്‍ റാലി
ഹോങ്കോങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഹംഗറിയില്‍ റാലി. ഹംഗറിയില്‍ പഠിക്കുന്ന ചൈനയിലെ വിദ്യാര്‍ഥികളാണ് പൊലീസിനെ പിന്തുണച്ച് തെരുവിലിറങ്ങിയത്. ചൈനയിലെ നൂറോളം വരുന്ന വിദ്യാര്‍ഥികളാണ് ഹോങ്കോങ് സര്‍ക്കാറിന് പിന്തുണയുമായി ഹംഗറിയുടെ തെരുവിലിറങ്ങിയത്. അക്രമങ്ങള്‍ക്കെതിരായ പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി ചൈനീസ് ദേശീയ പതാകയുമേന്തിയായിരുന്നു റാലി.
ചൈനയും ഹോങ്കോങും രണ്ട് സര്‍ക്കാറിന് കീഴിലാണെങ്കിലും ഹോങ്കോങ് ചൈനയുടെ ഭാഗം തന്നെയാണ്. ഹോങ്കോങിലെ സാധാരണക്കാര്‍ പൊലീസിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള സമരം കൊണ്ട് ഒന്നും നേടാനാവില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
ഹോങ്കോങ് സര്‍ക്കാര്‍ കൊണ്ടുവന്ന കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹോങ്കോങില്‍ ഒരുവിഭാഗം തെരുവിലിറങ്ങിയത്.