ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന 5078 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലാണ് ചൈന ഇറക്കുമതിച്ചുങ്കം ചുമത്തുക
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടിയ അമേരിക്കക്ക് ചൈനയുടെ തിരിച്ചടി. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടിയാണ് ചൈന തിരിച്ചടിച്ചത്. യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി കൂട്ടനാണ് അമേരിക്കയുടെ തീരുമാനം.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന 5078 യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലാണ് ചൈന ഇറക്കുമതിച്ചുങ്കം ചുമത്തുക. 5 മുതല്‍ 10 ശതമാനം വരെ നികുതി കൂട്ടാനാണ് ചൈനയുടെ തീരുമാനം. നികുതി വര്‍ധനയുടെ ആദ്യഘട്ടം അടുത്ത മാസം മുതല്‍ നിലവില്‍വരും. നികുതി വര്‍ധനവിലൂടെ 75 ബില്യണ്‍ യു.എസ് ഡോളര്‍ അധിക വരുമാനമാണ് ചൈന പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ നിര്‍മിത വാഹനങ്ങളുടെ ഇറക്കുമതിച്ചുങ്കം ചൈന ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഈ വിഭാഗത്തില്‍ 5 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക നിരന്തരം നികുതി കൂട്ടുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടി. ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ച ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക പത്ത് ശതമാനം നികുതി കൂട്ടിയിരുന്നു.