45-ാമത് ജി 7 ഉച്ചകോടിക്ക് ഫ്രാന്‍സില്‍ തുടക്കമായി
ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ അതിഥികളാണ്. കാനഡ, ഫ്രാന്‍സ്, ജെര്‍മനി ,ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്
45-ാമത് ജി 7 ഉച്ചകോടിക്ക് ഫ്രാന്‍സില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഫ്രാന്‍സിലെത്തി. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ അതിഥികളാണ്. കാനഡ, ഫ്രാന്‍സ്, ജെര്‍മനി ,ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിലെത്തി. ഇന്ത്യ, ആസ്ത്രേലിയ ,ചിലി, ഈജിപ്ത്, സ്പൈന്‍, റുവാണ്ട എന്നിവര്‍ അതിഥി രാഷ്ട്രങ്ങളാണ്, നിരവധി പ്രശ്നങ്ങള്‍ രാജ്യാന്തര സമൂഹത്തെ വലക്കുന്നതിനിടെയാണ് അഭിപ്രയ സമന്വയം തേടി ഉച്ചകോടി നടക്കുന്നത്.
എന്നാല്‍ വാണിജ്യ യുദ്ധം, ക്ലൈമെറ്റ് ചേഞ്ച് വിഷയങ്ങളില്‍ ഐക്യമുണ്ടാക്കിയെടുക്കാന്‍ വളരെ പ്രയാസമാണെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്‍റ് ഡോണല്‍ഡ് ടസ്ക് അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കെതിരെ വന്‍ പ്രക്ഷോഭവും ഫ്രാന്‍സില്‍ നടക്കുന്നുണ്ട്, പരിസ്ഥിതി, ആഗോളവത്കരണം, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍, ഫസലസ്തീന്‍ പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ നേതാക്കള്‍ ഉത്തരവാദിത്തം കാണിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധങ്ങള്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.,