യുദ്ധമുണ്ടായാല്‍ ആരും ജയിക്കില്ലെന്ന് ഇമ്രാന്‍ഖാന്‍
കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ നിന്നും ട്രംപ് പിന്നോട്ട് പോയതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രകോപനം
കശ്മീര്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഇരു രാഷ്ട്രങ്ങളും ആണവശക്തികളാണെന്ന് മറക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും പാകിസ്ഥാന്‍ കശ്മീര്‍ വിഷയത്തില്‍ അങ്ങേയറ്റം വരെ പോകുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
ये à¤à¥€ पà¥�ें- കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്കും പാകിസ്ഥാനും ശേഷിയുണ്ടെന്ന് ട്രംപ്
പ്രശ്‌നപരിഹാരത്തിന് വന്‍ശക്തി രാഷ്ട്രങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് അമേരിക്കയെ സൂചിപ്പിച്ച് ഇമ്രാന്‍ഖാന്‍ പറഞ്ഞു. ആണവയുദ്ധമുണ്ടായാല്‍ ഒരു രാജ്യവും വിജയിക്കില്ലെന്നും ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ യുദ്ധമുണ്ടായാല്‍ അണുശക്തികളായ ഇരു രാജ്യങ്ങളും മാത്രമല്ല ലോകവും നശിക്കുമെന്ന ഭീഷണിയുമായി ഇംറാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിലാണ് പാക് പ്രധാനമന്ത്രി പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. പാക്ധീന കശ്മീരില്‍ ആക്രമണം നടത്താന്‍ ഇതിനിടെ ഇന്ത്യ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും ഇംറാന്‍ ഖാന്‍ ഉന്നയിച്ചു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി സംസാരിക്കാന്‍ താന്‍ അധികാരമേറ്റെടുത്തതിനു ശേഷം നടത്തിയ ശ്രമങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പാക് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പാകിസ്ഥാനെ കരിതേച്ചു കാണിക്കാന്‍ മാത്രമാണ് ഇന്ത്യക്ക് താല്‍പര്യം. 370ാം വകുപ്പ് റദ്ദാക്കിയതോടെ നരേന്ദ്ര മോദി ചരിത്രപരമായ വങ്കത്തമാണ് കാണിച്ചത്.
കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ പാകിസ്ഥാന് സുവര്‍ണാവസരമാണ് ഇതോടെ കൈവന്നതെന്നും ഇംറാന്‍ പറഞ്ഞു. 1965നു ശേഷം ഐക്യരാഷ്ട്ര സഭ കശ്മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തതും ഇംറാന്‍ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. അതേസമയം, സ്വന്തം സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി മുസ്ലിം രാജ്യങ്ങളില്‍ പലതും വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണക്കുന്നില്ലെന്ന് ഇംറാന്‍ സമ്മതിച്ചു.
അന്താരാഷ്ട്ര സമൂഹം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടുന്നില്ലെങ്കില്‍ മേഖലയിലാകെ വിനാശമുണ്ടാകുന്ന ആണവയുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിപ്പെടുകയെന്ന ഭീഷണിയും ഇംറാന്‍ മുഴക്കി.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്കും പാകിസ്ഥാനും ശേഷിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ ഇതോടെ ട്രംപ് അയവുവരുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കശ്മീരില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്.