ഇറ്റലിയില്‍ വീണ്ടും സഖ്യ സര്‍ക്കാറിന് സാധ്യത
ഇറ്റലിയില്‍ വീണ്ടും സഖ്യ സര്‍ക്കാരിന് സാധ്യത. ഗുസിപ്പേ കോന്‍റ്റേ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഡെമോക്രാറ്റിക് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്മെന്റും ചര്‍ച്ച നടത്തി.
തിങ്കളാഴ്ച രാത്രിയാണ് ഇരു പാര്‍ട്ടികളും ചര്‍ച്ച നടത്തിയത്. ഇറ്റലീസ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്മെന്റിന്റെയും പ്രധാന നേതാക്കളൊകെയും ചര്‍ച്ചക്കെത്തിയിരുന്നു. രാജിവെച്ച പ്രധാനമന്ത്രി ഗുസിപ്പേ കോന്‍റ്റേയും യോഗത്തില്‍ പങ്കെടുത്തു.
ഫൈവ് സ്റ്റാര്‍ മൂവ്മെംന്റ് നേതാവായ കോന്‍റ്റേ കഴിഞ്ഞ ആഴ്ചയാണ് രാജി വെച്ചത്. ലീഗ് പാര്‍ട്ടിയിലെ സഖ്യ കക്ഷി നേതാവായ മറ്റെയോ സാല്‍വിനിയോടുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. നിലവിലെ സഖ്യം മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക മേഖലയെ വ്യക്തി താത്പര്യത്തിന് വേണ്ടി ചൂഷണം ചെയ്യുകയാണെന്നും കോന്‍റെ രാജിപ്രഖ്യാപന വേളയില്‍ പറഞ്‍ഞു.
ഫാര്‍ റൈറ്റ് ലീഗ് - ഫൈവസ്റ്റാര്‍ മൂവ്മെന്റ് സഖ്യത്തിലെ വിള്ളലുകളാണ് ഇറ്റലീസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ക്ക് ഫൈവ് സ്റ്റാറിനെ നയി്ചത്. ഗുസിപ്പേ കോന്‍റ്റ്റെയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കണമെന്ന ഫൈവ് സ്റ്റാറ്‍ മൂവ്മെന്റിന്റെ ആവശ്യം ഇറ്റലീസ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകരിച്ചേക്കും.