ആമസോണിലെ തീയണക്കാന്‍ ജി7 രാഷ്ട്രങ്ങളുടെ ഫണ്ട് സ്വീകരിക്കുമെന്ന് ബ്രസീല്‍
രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാന്പത്തിക, സൈനിക സഹായങ്ങള്‍ വേണ്ട എന്നായിരുന്നു ബ്രസീൽ സർക്കാരിന്റെ മുന്‍ നിലപാട്.
ആമസോണ്‍ മഴക്കാടുകളിലെ കാട്ടു തീ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ. തീയണക്കാന്‍ ജി 7 രാഷ്ട്രങ്ങള്‍ നല്‍കുന്ന ഫണ്ട് സ്വീകരിക്കുമെന്നാണ് പുതിയ നിലപാട്. അതേസമയം, ലഭിക്കുന്ന ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ ബ്രസീല്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാന്പത്തിക, സൈനിക സഹായങ്ങള്‍ വേണ്ട എന്നായിരുന്നു ബ്രസീൽ സർക്കാരിന്റെ മുന്‍ നിലപാട്. ബ്രസീലിന്റെ കാര്യം നോക്കാന്‍ ബ്രസീലിന് കഴിയുമെന്നും ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം യൂറോപ്പിനെ സംരക്ഷിക്കാന്‍ അവര്‍ ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു ബ്രസീല്‍ പ്രസിഡന്റിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ബ്രസീലിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിലപാട് മയപ്പെടുത്തി പ്രസിഡന്റ് ബോള്‍സനാരോ രംഗത്തെത്തിയത്.
ജി 7 രാജ്യങ്ങള്‍ നല്‍കുന്ന ഫണ്ട് സ്വീകരിക്കുമെങ്കിലും അത് എങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ ബ്രസീല്‍ തീരുമാനമെടുക്കുമെന്നതാണ് പുതിയ നിലപാട്. ബ്രസീലിന്റെ പരമാധികാരം ആർക്കു മുന്നിലും അടിയറവ്വെക്കില്ലെന്ന് പറഞ്ഞ പ്രസിഡന്റ്, തന്നെ അധിക്ഷേപിച്ച ഫ്രഞ്ച്പ്രസിഡന്റ് മാപ്പു പറയണം എന്നുമാവശ്യപ്പെട്ടു. ജി7 ഉച്ചകോടി വേദിയിൽവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്ആദ്യം 2.2 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബ്രിട്ടന്‍ 1.2 കോടി ഡോളറും കാനഡ1.1 കോടി ഡോളറും സഹായം പ്രഖ്യാപിച്ചിരുന്നു.