അഫ്ഗാന്‍ സമാധാന കരാറിന് അമേരിക്കയും താലിബാനും തമ്മില്‍ ധാരണ ?

താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ ഇത് സംബന്ധിച്ച് സ്ഥിരീകരണവും നൽകി കഴിഞ്ഞു.

Update: 2019-08-29 03:46 GMT

അഫ്ഗാൻ സമാധാന കരാറിന് അമേരിക്കയും താലിബാനും തമ്മിൽ ധാരണയായെന്ന് സൂചന. നിലവില്‍ മധ്യസ്ഥ നീക്കം തുടരുന്ന പശ്ചാത്തലത്തിലാണ് കരാറിലെത്താന്‍ ധാരണയായത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് അമേരിക്ക- താലിബാന്‍ ഒമ്പതാം ഘട്ട ചര്‍ച്ച നടന്നത്. ഈ വർഷം പല ഘട്ടങ്ങളിലായി ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതെല്ലാം ഫലപ്രാപ്തിയിലേക്കെത്തുന്നു എന്ന സൂചനയാണ് ഒടുവിലായി ലഭിക്കുന്നത്. താലിബാൻ രാഷ്ട്രീയ വക്താവ് സുഹൈൽ ഷഹീൻ ഇത് സംബന്ധിച്ച് സ്ഥിരീകരണവും നൽകി കഴിഞ്ഞു. കരാറിലെ അവസാന നിബന്ധനയെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിച്ചെന്നാണ് അദ്ദേഹം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Advertising
Advertising

കരാർ ഒപ്പിട്ടാൽ 18 മാസത്തിനകം പരിപൂർണ സൈനിക പിന്മാറ്റം ഉറപ്പു വരുത്തണമെന്നാണ് താലിബാൻ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. തടങ്കലിൽ ഉള്ളവരെ കൈമാറുക, താലിബാൻ നേതാക്കളുടെ യാത്രാ വിലക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും താലിബാൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. കരാർ ഫലപ്രാപ്തിയിലെത്തുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ പതിനെട്ട് വർഷമായി തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും തയ്യാറായേക്കും. സൈനിക പിന്മാറ്റമുണ്ടായാൽ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് താലിബാനും ഉറപ്പ് നൽകിയതായാണ് വിവരം. ഇരുവർക്കുമിടയിൽ സമാധാന കരാറിന്റെ കരട് രൂപം തയ്യാറായതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Similar News