മീഥെയ്ന്‍ പുറം തള്ളുന്നത് ലഘൂകരിക്കാന്‍ അമേരിക്കയുടെ തീരുമാനം
കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന മീഥെയ്ന്‍ വാതകത്തിന്‍റെ പുറം തള്ളലിനെതിരെ അമേരിക്ക സ്വീകരിച്ച നടപടിയെ എന്‍വിയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി സ്വാഗതം ചെയ്തു
കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണമയി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്ന മീഥെയ്ന്‍ പുറം തള്ളുന്നത് ലഘൂകരിക്കാന്‍ അമേരിക്കന്‍ ഭരണ കൂടത്തിന്‍റെ തീരുമാനം. നിരന്തരമായി രാജ്യത്തെ കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ കൂടി കണക്കിലെടുത്താണിത്. കാലാവസ്ഥാ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന മീഥെയ്ന്‍ വാതകത്തിന്‍റെ പുറം തള്ളലിനെതിരെ അമേരിക്ക സ്വീകരിച്ച നടപടിയെ എന്‍വിയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി സ്വാഗതം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയെ ദീർഘകാലമായി നിഷേധിക്കുന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ വിവിധ കേസുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് മീഥെയ്ന്‍ വാതകം പുറം തള്ളുന്നത് ലഘൂകരിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്. 2012 ല്‍ ഇത് സംബന്ധിച്ച ഉത്തരവ് സെനറ്റില്‍ പാസായെങ്കിലും അത് നടപ്പിലായിരുന്നില്ല. ഒബാമ ഭരണകൂടത്തിന്റെ പ്രയത്നത്തിന്റെ ബലമായി മീഥെയ്ന്‍ എമിഷന്‍ കുറക്കാന്‍ സാധിച്ചെങ്കിലും പിന്നീട് അത് ക്രമേണ നിര്‍ത്തലായി. അമേരിക്കയിലെ തന്നെ ഏറ്റവും മെവലിയ കമ്പനികളില്‍ ഒന്നായ ബി.പി കമ്പനി ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
മീഥെയ്ന്‍ എമിഷന്‍ തുറക്കാനുള്ള നടപടികള്‍ ആദ്യം തന്നെ സ്വീകരിച്ചിരുന്നതായി ചില കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയനത്തിന്‍റെ മാറ്റങ്ങള്‍ കണ്ടു വരുന്ന സാഹചര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ഗ്രേത്ത് തന്‍ബ്‍ഗ് അമേരിക്കയിലെത്തിയിട്ടുണ്ട്. പായ്ക്കപ്പലില്‍ അറ്റ്ലാന്‍റിക് സമുദ്രം താണ്ടി കഴിഞ്ഞ ദിവസമാണ് ഗ്രേത്ത് അമേരിക്കയിലെത്തിയത്.