യുദ്ധം അവസാനിപ്പിക്കാമെന്ന് താലിബാൻ വ്യവസ്ഥ ചെയ്താലും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ട്രംപ്

അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റിനെ പ്രസ്താവന

Update: 2019-08-30 04:48 GMT

18 വർഷമായി നീണ്ടു നിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാമെന്ന് താലിബാൻ വ്യവസ്ഥ ചെയ്താലും അഫ്ഗാനിസ്ഥാനിലെ മുഴുവൻ അമേരിക്കന്‍ സൈന്യത്തെയും പിൻവലിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അഫ്ഗാനിലെ അമേരിക്കൻ സേനയെ 8,600 ആയി കുറച്ചത് പരാമർശിക്കവെയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ.

അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റിനെ പ്രസ്താവന. യു.എസ് സൈന്യത്തിന്റെ സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ കുറയ്ക്കുകയാണ്. എന്നാൽ അവിടെ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുകയില്ല. 1400 ഓളം യു.എസ് സൈനികരാണ് ഇപ്പോൾ അഫ്ഗാനിൽ ഉളളത്.

Advertising
Advertising

അമേരിക്കയുമായി വ്യവസ്ഥകളെല്ലാം ധാരണയായെന്നും രാജ്യത്ത് മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കില്ലെന്ന ഉറപ്പില്‍ അമേരിക്ക അഫ്ഗാൻ വിട്ട് പോകാൻ തയാറായെന്നുമാണ് താലിബാൻ അറിയിച്ചത്. എല്ലാവർക്കും ശുഭവാർത്തയാണ് കാത്തിരിക്കുന്നതെന്ന് താലിബാനു വേണ്ടി വക്താവ് സംപെയ്ൻ സ്റ്റീൻ പറഞ്ഞു.

പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നുമാണ് ഇരുകൂട്ടരും പറഞ്ഞത്.അഫ്ഗാൻ നേതാക്കളുമായി സംസാരിക്കാൻ അഫ്ഗാനിലെ യുഎസ് സമാധാന വക്താവ് സാൽമി ഖാലിൽ സാദ്വ്യക്തമാക്കി. 2011ൽ നടന്ന വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചക്കു പിന്നാലെയാണ് യു.എസ് സൈന്യം അഫ്ഗാനിൽ നിലയുറപ്പിച്ചത്. അൽ ഖ്വയ്ദ തീവ്രവാദികളെ താലിബാൻ വിട്ടു നൽകാത്തത് യു.എസിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. അതിന്റെ ഭാഗമായാണ് യു.എസ് സൈന്യം അഫ്ഗാനിൽ നിലയുറപ്പിച്ചത്.

Tags:    

Similar News