സഹകരണം ശക്തമാക്കി ചെെന, ജപാന്‍, ദ.കൊറിയ

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളില്‍ ബന്ധം മികച്ചതാക്കും

Update: 2019-08-31 03:30 GMT

ദക്ഷിണകൊറിയ, ജപ്പാന്‍, ചൈന രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സാംസ്കാരിക മേഖലകളില്‍ സഹകരണം ശക്തമാക്കും. മൂന്ന് രാജ്യങ്ങളുടെയും സാംസ്കാരിക മന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലേതാണ് തീരുമാനം. ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിലാണ് കൂടിക്കാഴ്ച നടന്നത്.

ജപ്പാന്റെ സാസ്കാരിക മന്ത്രി മഷികോ ഷിബായാമ, ദ.കൊറിയന്‍ സാസ്കാരിക മന്ത്രി പാര്‍ക്ക് യാങ് വൂ, ചൈനീസ് സാംസ്കാരിക മന്ത്രി ലിയു ഷുഗാങ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. സാംസ്കാരിക, വ്യാപാര മേഖലകളില്‍ കൂടുതല്‍ സഹകരണത്തോടെ മുന്നോട്ട് പോകാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി.

Advertising
Advertising

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളില്‍ ബന്ധം മികച്ചതാക്കും. 2020ല്‍ സമ്മര്‍ ഒളിമ്പിക്സ് ജപാനിലും 2022ല്‍ വിന്റര്‍ ഒളിമ്പിക്സ് ബെയ്ജിങിലും നടക്കാനിരിക്കുന്ന പശ്ചതലത്തില്‍ കൂടിയാണ് സഹകരണം ശക്തമാക്കി ഒരുമിച്ച് മുന്നേറാനുള്ള രാജ്യങ്ങളുടെ തീരുമാനം.

ജപ്പാന്‍ ദക്ഷിണകൊറിയ രാജ്യങ്ങള്‍ തമ്മിലെ തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ജപ്പാനുമായുള്ള രഹസ്യാന്വേഷണ കൈമാറ്റ ഉടമ്പടി റദ്ദാക്കുന്നതായി ദക്ഷിണ കൊറിയ അറിയിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതിന് പിന്നാലെ സാംസ്കാരിക മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മറ്റു ചില മേഖലകളില്‍ ബന്ധം ശക്തമാക്കണമെന്ന തീരുമാനം വന്നതെന്നും ശ്രദ്ദേയമാണ്.

Tags:    

Similar News