കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്ന് ചെെനീസ് വിരുദ്ധ പ്രക്ഷോഭകര്‍
വരും ദിവസങ്ങളിലും തെരുവുകളില്‍ പ്രതിഷേധം കൂടുതല്‍ ഗുരുതരമാകുമെന്ന് ഉറപ്പാണ്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹോങ്കോങിലെ പ്രമുഖ ജനാധിപത്യ പ്രവര്‍ത്തകര്‍. നിയമവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു എന്നാരോപിച്ച് നേതാക്കളായ ജോഷ്വ, ആഗ്നസ് ചൌ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ചൈനയുടെ നിയന്ത്രങ്ങള്‍ക്കെതിരായ മനുഷ്യാവകാശ പോരാട്ടത്തിന്, സ്വാതന്ത്ര്യത്തിനായി ഇനിയും പോരാടുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജോഷ്വ. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു മാധ്യമങ്ങളെ കണ്ടത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിലുള്ള അടിച്ചമര്‍ത്തലുകളില്‍ കിഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ട് മാസമായി പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇനിയും താനും തന്റെ കൂടെയുള്ളവരും പ്രതിഷേധം തുടരുമെന്നും ജോഷ്വ പറയുന്നു.
ഹോങ്കോങില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ പ്രക്ഷോഭം അതിന്റെ മൂര്‍ദ്ദന്യത്തിലെത്തിയ സാഹചര്യത്തിലായിരുന്നു മൂന്ന് പ്രധാന നേതാക്കളുടെ അറസ്റ്റ്.
2014ലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ വിദ്യാര്‍ഥി നേതാക്കളായ ജോഷ്വ വോങ്, ആഗ്നസ് ചൗ എന്നിവരും, ഇപ്പോള്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള പ്രൊ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ തലവനുമായ ആന്‍ഡി ചാന്‍ എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന റാലിക്ക് പോലീസ് അനുമതിയും നിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും തെരുവുകളില്‍ പ്രതിഷേധം കൂടുതല്‍ ഗുരുതരമാകുമെന്ന് ഉറപ്പാണ്.