അമേരിക്കയില്‍ വെടിവെപ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്കേറ്റു
ടെക്സാസിലെ ഒഡെസ്സ, മിഡ്‌ലാൻഡ് എന്നിവിടങ്ങളിൽ ഏതാണ്ട് ഒരേസമയം ആയിരുന്നു വെടിവെപ്പ്
Update: 2019-09-01 02:37 GMT
അമേരിക്കയിലെ ടെക്സാസിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ വെടിവെപ്പിൽ അക്രമിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ടെക്സാസിലെ ഒഡെസ്സ, മിഡ്‌ലാൻഡ് എന്നിവിടങ്ങളിൽ ഏതാണ്ട് ഒരേസമയം ആയിരുന്നു വെടിവെപ്പ്. മിഡ്‌ലാൻഡിൽ സിനിമാ തീയറ്ററിന്‍റെ പാർക്കിങ് മേഖലയിലാണ് വെടിവെപ്പുണ്ടായത്.
ട്രക്കിൽ എത്തിയ ആളാണ് ഇവിടെ ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് വെടിവെച്ചുകൊന്നു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ഒഡെസ്സയിൽ പോസ്റ്റൽ സർവീസിന്‍റെ വാഹനം ഓടിച്ചെത്തിയാണ് അക്രമി വെടിവെപ്പ് നടത്തിയത്. ആൾക്കൂട്ടത്തിന് നേരെ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. ഇതിൽ നാല് പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.