പൌരത്വ പട്ടിക; ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഇന്ത്യ ഉറപ്പു വരുത്തണമെന്ന് ഐക്യരാഷ്ട്ര സഭ

19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് ആശങ്കാജനകമാണെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികാര്യ വിഭാഗത്തിന്റെ പ്രസ്താവന 

Update: 2019-09-02 02:15 GMT

അസം പൌരത്വ പട്ടികയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഇന്ത്യ ഉറപ്പു വരുത്തണമെന്നും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് ആശങ്കാജനകമാണെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികാര്യ വിഭാഗത്തിന്റെ പ്രസ്താവന. പൌരത്വ പട്ടിക പുറത്തിറക്കുന്ന ഇന്ത്യന്‍ നടപടി, രാജ്യമില്ലായ്മയില്‍ നിന്ന് ജനങ്ങളെ കര കയറ്റാന്‍ ശ്രമിക്കുന്ന യു.എന്‍ നടപടികള്‍ക്കുള്ള തിരിച്ചടിയാകാതെ നോക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യ വിഭാഗം മേധാവി ഫിലിപ്പോ ഗ്രാന്‍ഡി മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News