ഇന്ത്യയെ പാകിസ്താന്‍ ആക്രമിക്കുന്നത് എങ്ങനെയായിരിക്കും... വെളിപ്പെടുത്തലുമായി പാക് മന്ത്രി
യുദ്ധം സംബന്ധിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കാൻ സൈന്യമാണ് എന്നെ നിയോഗിച്ചത്.
സൈന്യമാണ് പാകിസ്താന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്ന അവകാശവാദം പലപ്പോഴായി പലരും ഉയര്‍ത്തിയിട്ടുള്ളതാണ്. എന്നാല്‍ വര്‍ഷങ്ങളോളം പട്ടാളഭരണം ആ രാജ്യത്ത് നിലനിന്നിട്ട് പോലും ഇത് ഒരിക്കലും പാകിസ്താന്‍ സമ്മതിച്ചുതന്നിട്ടില്ല. ഇപ്പോഴിതാ, ഇക്കാര്യം ‘പരസ്യ’മായി സമ്മതിക്കുകയാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ ഒരു പ്രമുഖ മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധം സംബന്ധിച്ച് സംസാരിക്കാന്‍ തന്നെ നിയോഗിച്ചത് പാക് സൈന്യമാണെന്നാണ് ഷെയ്ഖ് റശീദിന്റെ വെളിപ്പെടുത്തല്‍. നങ്കാന സാഹിബിൽ സംസാരിക്കവെയാണ് പാക് റെയിൽവേ മന്ത്രി ഷെയ്ഖ് റശീദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''മോദിയുടെ അജണ്ട പാകിസ്താനെ നശിപ്പിക്കുക എന്നതായതു കൊണ്ട് തന്നെ യുദ്ധത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. യുദ്ധം സംബന്ധിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കാൻ സൈന്യമാണ് എന്നെ നിയോഗിച്ചത്. പാകിസ്താന്റെ പക്കല്‍ സ്മാർട്ട് ബോംബുകളുണ്ട്.'' - റശീദ് പറഞ്ഞു. 125 ഗ്രാം മുതൽ 250 ഗ്രാം വരെ തൂക്കം വരുന്ന ചെറിയ വലിപ്പത്തിലുള്ള ആറ്റം ബോംബുകൾ പാകിസ്താന്റെ പക്കലുണ്ടെന്ന് ഇമ്രാൻ ഖാൻ സർക്കാരിലെ മുതിർന്ന മന്ത്രി റശീദ് പറഞ്ഞു.
ये à¤à¥€ पà¥�ें- മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യ - പാകിസ്താന്‍ യുദ്ധമുണ്ടാകുമെന്ന് പാക് മന്ത്രി
വര്‍ഷങ്ങളായി പാകിസ്താൻ സൈന്യം ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതിന് ഉപയോഗിക്കാറുള്ള സമാന ഭാഷയിലാണ് മന്ത്രിയും സംസാരിക്കുന്നത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം ആഗ്രഹിച്ചിട്ടുള്ള മിക്ക സിവിലിയൻ സർക്കാരുകളും സൈന്യത്തിന്റെ കോപത്തിന് ഇരയായിട്ടുണ്ട്. 1947 ന് മുമ്പ് ഇന്ത്യയും പാകിസ്താനും ഒരു രാഷ്ട്രമായിരുന്നുവെന്നും ഉഭയകക്ഷി ചർച്ചയിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാമെന്നും നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞതിനെയും റശീദ് വിമര്‍ശിച്ചു. ആണവ ശക്തികളായ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകുന്നത് ആര്‍ക്കും നല്ലതാകില്ല. യുദ്ധം ക്ഷണിച്ചു വരുത്തരുത്. അത് ഒഴിവാക്കുന്നതാകും നല്ലത്. യുദ്ധത്തിന് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയെ 22 കഷ്ണങ്ങളാക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി.