ബ്രിട്ടണില്‍ ബ്രക്സിറ്റ് പ്രതിസന്ധി തുടരുന്നു
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതാണ് തെരഞ്ഞെടുപ്പ് ആശങ്കകളിലേക്ക് വഴിവെച്ചത്.
ബ്രക്സിറ്റിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതാണ് ബ്രിട്ടന്‍റെ ഇപ്പോഴത്തെ ആശങ്ക. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതാണ് തെരഞ്ഞെടുപ്പ് ആശങ്കകളിലേക്ക് വഴിവെച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31 ന് ആരംഭിക്കണമെന്നിരിക്കെയാണ് രാജ്യം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ച പശ്ചാത്തലത്തില്‍ ബ്രക്സിറ്റിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.
പാര്‍ലമെന്‍റിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്‍തുണ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാം. ഒക്ടോബര്‍ 31 ന് തന്നെ ബ്രക്സിറ്റ് നടപ്പാക്കുമെന്ന നിലപാടചില്‍ ഉറച്ച് നില്‍ക്കുകയാണ് ജോണ്‍സണ്‍. എന്നാല്‍ കരാറില്ലാതെയുള്ള ബ്രക്സിറ്റ് തടയുന്നതിന് ബില്‍ കൊണ്ടുവരാന്‍ ചില എം.പിമാര്‍ ശ്രമിക്കുന്നുണ്ട്.
ഈ ബില്‍ പാസായാല്‍ ബ്രക്സിറ്റ് നടപ്പാക്കുന്നത് 2020 ജനുവരി 31 ലേക്ക് മാറ്റിവെക്കേണ്ടിവരും. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ബ്രക്സിറ്റ് ചര്‍ച്ചകള്‍ തടയാന്‍ പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്തതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.