ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ പ്രശ്നങ്ങളില്‍ ഇടപെടാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കാവില്ലെന്ന് ഇറാന്‍
ആണവ കാരാറുമായി ബന്ധപ്പെട്ട് റഷ്യയും ചൈനയും സഹായിക്കുന്നത് പോലെ മറ്റുള്ളവര്‍ക്ക് സഹായിക്കാന്‍ സാധിക്കില്ല എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ പ്രശ്നങ്ങളില്‍ ഇടപെടാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ്. ആണവ കാരാറുമായി ബന്ധപ്പെട്ട് റഷ്യയും ചൈനയും സഹായിക്കുന്നത് പോലെ മറ്റുള്ളവര്‍ക്ക് സഹായിക്കാന്‍ സാധിക്കില്ല എന്നും സാരിഫ് പറഞ്ഞു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപ് പിന്മാറിയത്. പിന്മാറിയതിന് പിന്നാലെ ഇറാനു മേലുള്ള സാമ്പത്തിക ഉപരോധം അമേരിക്ക ശക്തമാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇടപെട്ടിരുന്നു.
ഇതിനെതിരെയാണ് സാരിഫ് രംഗത്ത് വന്നത്. നിലവില്‍ ചൈന,റഷ്യ എന്നീ രാഷ്ട്രങ്ങളാണ് ഈ വിഷയത്തില്‍ ഇറാന് പിന്തുണയുമായി എത്തിയത്. നേരത്തെ ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചക്കോടിയില്‍ സാരിഫ് അപ്രതിക്ഷിതമായി എത്തിയിരുന്നു. ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഉച്ചക്കോടിയില്‍ ഇറാനുമേലുള്ള ഉപരോധം നീക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞിരുന്നു. എന്നാല്‍ ഉപരോധം നീക്കാതെ അമേരിക്കയുമായി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് ഇറാന്‍ പ്രസിഡന്‍റ് വിദേശകാര്യമന്ത്രിയും പറഞ്ഞിരുന്നു.