ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് ബ്രെക്സിറ്റ് വിരുദ്ധ പ്രക്ഷോഭം
ബ്രെക്സിറ്റ് നടപ്പാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി
Update: 2019-09-04 02:48 GMT
ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതിനിടെ പാര്‍ലമെന്റിന് പുറത്ത് ബ്രെക്സിറ്റ് വിരുദ്ധരുടെ പ്രക്ഷോഭം. ബ്രെക്സിറ്റ് നടപ്പാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി.
പാര്‍ലമെന്റിനകത്ത് ഉപാധികളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കണമെന്ന വിഷയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതിനിടെയാണ് പുറത്ത് ബ്രെക്സിറ്റിനെതിരെ പ്രതിഷേധവും അരങ്ങേറിയത്.
നിരവധി ബ്രെക്സിറ്റ് വിരുദ്ധരാണ് പ്രക്ഷോഭവുമായി തടിച്ചുകൂടിയത്. ബ്രെക്സിറ്റ് ഉപേക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.