യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തെഹറാന്‍ സ്വീകരിച്ചു
പുതിയ യന്ത്രങ്ങള്‍ നിര്‍മിക്കുന്നത് വഴി 300 കിലോഗ്രാമിലധികം സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാന്‍ ഇറാന് കഴിയും
യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തെഹറാന്‍ സ്വീകരിച്ചതായി പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി അറിയിച്ചു. ജൂണിലാണ് ആണവ കരാര്‍ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ തോത് വര്‍ധിപ്പിക്കാന്‍ ഇറാന്‍ തീരുമാനിച്ചത്.
2015ല്‍ വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറില്‍ നിന്നും അമേരിക്ക പിന്മാറുകയും ഇറാന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങുകയും ചെയ്തതിന് തൊട്ട് പിന്നാലെയാണ് ആണവ കരാറില്‍ നിലപാട് മാറ്റവുമായി ഇറാന്‍ രംഗത്ത് വന്നത്. ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്നതായി ഇറാന്‍ അറിയിച്ചു. തൊട്ട് പിന്നാലെ കൂടുതല്‍ ഉപരോധങ്ങളുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. ഉപരോധങ്ങള്‍ നിലനില്‍ക്കെ തന്നെ അമേരിക്കക്ക് എതിരായ വെല്ലുവിളി എന്നോണം യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കാനായി പുതിയ യന്ത്രങ്ങള്‍ തെഹ്റാന്‍ നിര്‍മിച്ചു തുടങ്ങിയെന്ന വാര്‍ത്ത റുഹാനി പുറത്ത് വിട്ടു.
പുതിയ യന്ത്രങ്ങള്‍ നിര്‍മിക്കുന്നത് വഴി 300 കിലോഗ്രാമിലധികം സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാന്‍ ഇറാന് കഴിയും. സമാധാനം പുനസ്ഥാപിക്കാനാണ് ഇറനാന്‍റെ ശ്രമം എന്ന പറയുമ്പോഴും സമ്പുഷ്ടീകരണം ഉയര്‍ത്തുന്നത് വഴി കൂടുതല്‍ ആണവായുധ നിര്‍മാണമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.