നിസ്സാന്‍ മോട്ടോര്‍സ് സി.ഇ.ഒ ഹിരോതോ സൈകാവ രാജിവെച്ചു
നിസ്സാന്‍ മോട്ടോര്‍സ് സി.ഇ.ഒ ഹിരോതോ സൈകാവ തല്‍സ്ഥാനം രാജിവെക്കുന്നു. അര്‍ഹമായതില്‍ കൂടുതല്‍ വേതനം കൈപ്പറ്റുന്നുവെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് രാജി. നിസാന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യാസുരോ യാമുച്ചി ഇടക്കാല സി.ഇ.ഒ ആയേക്കും.
വിപണിയിലെ അസ്ഥിരത, പ്രവര്‍ത്തനലാഭത്തിലെ ഇടിവ്, തൊഴില്‍ ശേഷി വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ പ്രതിസന്ധികള്‍ നേരിടുന്ന നിസ്സാന്‍ മോട്ടോഴ്സിന് കനത്ത തിരിച്ചടിയാകുന്നതാണ് സി.ഇ.ഒ സ്ഥാനത്ത് നിന്നുള്ള ഹിരാതോ സൈകാവയുടെ രാജി പ്രഖ്യാപനം. ധനകാര്യ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സൈകാവ ചുമതലയേറ്റത്. മുന്‍ ചെയര്‍മാന്‍ വരുത്തിയ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൈകാവയുടെ രാജി സന്ദേശത്തിലുണ്ട്. സൈകാവ അടക്കമുള്ള നിസാനിലെ ഉന്നതര്‍ അര്‍ഹിച്ചതിലും കൂടുതല്‍ പ്രതിഫലം പറ്റുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. നിസാന്‍ ബോര്‍ഡ് മീറ്റിങില്‍ സൈകാവയുടെ രാജിയും അദ്ദേഹത്തിന്റെ പകരക്കാരന്‍ ആരാകണമെന്നതും ചര്‍ച്ചയാകും. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യാസുരോ യാമുച്ചി ഇടക്കാല സി.ഇ.ഒ ആകുമെന്നാണ് സൂചന.