നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭ
മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്ന ഇസ്രയേല്‍ തിരുമാനത്തെ എതിര്‍ത്ത് അറബ് രാജ്യങ്ങള്‍ ശക്തമായി രംഗത്ത് വന്നിരുന്നു.
വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോട് ചേര്‍ക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. നെതന്യാഹുവിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാൽ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്നും ജോർദാൻ താഴ്‍വരയും വടക്കൻ ചാവുകടലും ഇസ്രയേലിനോട് ചേര്‍ക്കുമെന്ന് നെതന്യാഹു പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ രംഗത്തെത്തിയിരിക്കുന്നത്. കൂട്ടിച്ചേർക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതി അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ചർച്ചകളും പ്രാദേശത്ത് സമാധാനവും പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകളെ ഇസ്രയേല്‍ ഇല്ലാതാക്കുന്നെന്നും, ഫലസ്തീനും ഇസ്രയേലും തമ്മിലെ പ്രശന് പരിഹാരത്തിന് ഇത് തടസമാകുമെന്നും യു.എന്‍ വക്താവ് സ്റ്റീഫൻ ഡുജാറികും പറഞ്ഞു.
മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്ന ഇസ്രയേല്‍ തിരുമാനത്തെ എതിര്‍ത്ത് അറബ് രാജ്യങ്ങള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭീകരതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നാണ് സൌദി അറേബ്യ പ്രതികരിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്‍ലാമിക രാഷ്ട്ര കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സൌദി വിളിച്ചിട്ടുണ്ട്.